11Mar
26 ലക്ഷം 13452 രൂപ നിങ്ങൾ എല്ലാവരുടെയും സഹായ, സഹകരണം കൊണ്ട് മണിക്കൂറുകൾ കൊണ്ട് സമാഹരിച്ചു.ഇനി വേണ്ടത് നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയാണ്…!!
കേരളത്തിൽ തിരഞ്ഞെടുപ്പ് സമയം ഓരോ ആളുകളും അത്രയും വലിയ തിരക്കുകളിൽ. എന്നാൽ മണിക്കൂറുകൾ കൊണ്ട് എല്ലാ പ്രതിസന്ധികളും മറി കടന്നു കുഞ്ഞിന്റെ ചികിത്സയിക്ക് വേണ്ടിയുള്ള തുക വളരെ വേഗതയിൽ അക്കൗണ്ടിൽ വന്നു ചേർന്നു..!!
അതാണ് കേരളത്തിന്റെ, മലയാളികളുടെ നന്മ..!!
കോട്ടയം ജില്ലയിലെ, #പൊൻകുന്നത്ത് വിഹാൻ എന്ന ഏഴു മാസം പ്രായമുള്ള പൊന്നുമോന് ലിവർ രോഗം പിടിപ്പെട്ടു അവസാന സ്റ്റേജിലാണ് ഉടനെ ലിവർ മാറ്റിവെച്ചില്ലെങ്കിൽ കുഞ്ഞിന് അപകടം സംഭവിക്കും എന്നറിഞ്ഞപ്പോൾ മലയാളി സമൂഹം ഒന്നിച്ചു ചേർന്നു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കൈ കോർത്തു…!!
ഇന്നുവരെ ഏറ്റെടുത്ത ഒരു രോഗിപോലും പരാജയപ്പെടാതെ വളരെ ശക്തമായി മുന്നോട്ട് പോകാൻ സാധിക്കുന്നത് പടച്ചവന്റെ വലിയ അനുഗ്രഹമാണ്…!!
സഹായിച്ച, സഹകരിച്ച പ്രാർത്ഥനയോടെ കൂടെ നിന്ന എല്ലാവർക്കും നന്ദി.. തുടർന്നും ഇതുപോലെയുള്ള അർഹതപ്പെട്ട രോഗികൾക്കു വേണ്ടി നമ്മൾ ഇതുപോലെ ഇടപെടബോൾ കൂടെ ഉണ്ടാവാണേ എന്നൊരു അഭ്യർത്ഥനയോടെ…
പ്രാർത്ഥനയോടെ
Amarshan
095449 55553