മണിക്കൂറുകൾ കൊണ്ട് നിങ്ങൾ നിങ്ങൾ എല്ലാവരും 10 ലക്ഷത്തി 68602 രൂപ നൽകി അക്കൗണ്ട് ബ്ലോക്ക് ആയി വീണ്ടും നമ്മൾ അക്കൗണ്ട് ക്ലിയർ ആക്കി ഇറങ്ങാൻ നോക്കിയപ്പോൾ പ്രമോദ് ലാൽ നമ്മളെ വിട്ടു ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി യാത്രയായി…!!
തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി പ്രമോദ് ലാലിന്റെ ജീവൻ രക്ഷിക്കാൻ എത്ര ലക്ഷമാണെങ്കിലും, ഇനി കോടിയാണെങ്കിലും നമ്മൾ തെരുവിൽ ഇറങ്ങിയും കണ്ടത്തി തരാം എന്ന് ഉറപ്പും, വാക്കും ഹോസ്പിറ്റലിനും, കുടുംബത്തിനും നൽകിയിരുന്നു…!!
എന്നാൽ പടച്ചവന്റെ വിധി മറ്റൊന്നായി. ഒരു ഉറപ്പ് നമ്മൾ നൽകി പൈസ ഇല്ലാത്തതിന്റെ പേരിൽ പ്രമോദ് ലാൽ എന്ന പ്രിയപ്പെട്ട സഹോദരന്റെ ചികിത്സ മുടങ്ങില്ല എന്ന്. ആ വാക്ക് നമ്മൾ വളരെ ആത്മാർഥമായി എല്ലാ രോഗികളോടും നെഞ്ചോടു ചേർത്തു നിർത്തി പറയുന്ന വാക്കും, ഒരു ഉറപ്പുമാണ്. അത് നമ്മൾ ഇന്നുവരെ എവിടെയായാലും പാലിച്ചിട്ടുണ്ട്. എവിടെയും പടച്ചോൻ പരാജയപ്പെടുത്തിയില്ല…!!
എന്തായാലും പ്രമോദ് ലാലിന്റെ ആ മോളെ ഓർക്കുമ്പോൾ സങ്കടം പോകുന്നില്ല മനസ്സിൽ നിന്ന്. എല്ലാം സഹിക്കാനും, ക്ഷമിക്കാനുമുള്ള ശക്തി പടച്ചോൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്..!!
പ്രമോദ് ലാലിന്റെ നിശ്ചലമായ ശരീരം അവസാനമായി എറണാകുളം അമൃത ഹോസ്പിറ്റലിൽ നിന്ന് യാത്രയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ. പിന്നെ മുഖത്തു നിന്ന് മാസ്ക് ഞാൻ അഴിച്ചില്ല. കാരണം എന്റെ മനസ്സിന്റെ പ്രയാസം കൂടെ ഉള്ളവർ അറിയണ്ട എന്ന് കരുതി ഒരു മറയായി മാസ്ക് ധരിച്ചു. അത്രയും വലിയ വേദനയായി. പിന്നെ വീട്ടിൽ എത്തി കിടന്നപ്പോൾ ശക്തമായി പനി വന്നു എന്തോ സങ്കടം കൊണ്ട് ആകും..!!
സഹായിച്ച, സഹകരിച്ച ഓരോ ആളുകൾക്കും പടച്ചോൻ എന്നും നന്മകൾ മാത്രം നൽകട്ടെ എന്നൊരു പ്രാർത്ഥന മാത്രം
വളരെ വേദനയോടെ
Amarshan
095449 55553